കോട്ടയം∙ കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഫ്രഞ്ച് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. ഫ്രാൻസ് സ്വദേശി മെർസിയർ പൈവേ ആണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്നു കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാം തീയതി കോട്ടയത്ത് എത്തിച്ചത്. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. കൂട്ടിരിപ്പുകാർ ആരുമില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
English Summary: Traveller from France died due to Covid