ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടർമാർ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം. Photo: Shutterstock
SHARE

നാഗ്പൂർ∙ ഹോട്ടൽ മുറിയിൽ കാമുകിക്കൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അജയ് പർതേകി എന്ന 28 വയസ്സുകാരനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നാഗ്പൂർ സാവോനറിലെ ഒരു ലോഡ്ജിലാണു സംഭവം. ഹൃദയാഘാതം കാരണമാണു യുവാവ് മരിച്ചതെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

യുവാവ് എന്തെങ്കിലും തരത്തിലുള്ള മയക്കു മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവാവിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഡ്രൈവറായും വെൽഡിങ് ടെക്നീഷ്യനായും ജോലി ചെയ്യുന്നയാളാണ് അജയ് പർതേകി. മധ്യപ്രദേശില്‍നിന്നുള്ള 23 വയസ്സുകാരിയുമായി ഇയാൾ കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരുടെയും വീട്ടുകാർക്കും ബന്ധം അറിയാമായിരുന്നു.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് നാലിനാണ് ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ അര മണിക്കൂറിനുള്ളിൽ യുവാവ് ബോധരഹിതനാകുകയായിരുന്നു. യുവതി ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അറിയിച്ചു. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാരും പ്രതികരിച്ചു.

English Summary: 28-year-old Nagpur man suffers cardiac arrest while having sex with girlfriend, dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS