സ്ത്രീധന തർക്കം: ഭർതൃമാതാവ് തീക്കൊള്ളി കൊണ്ട് യുവതിയുടെ മുഖത്തടിച്ചു

Crime
പ്രതീകാത്മക ചിത്രം
SHARE

നെടുങ്കണ്ടം ∙ സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭർതൃമാതാവ് അടുപ്പിൽ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി. മുഖത്തു പൊള്ളലേറ്റ തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് ഹസീന പറയുന്നതിങ്ങനെ: 9 വർഷം മുൻപായിരുന്നു വിവാഹം. സ്ത്രീധനമായി 50,000 രൂപ നൽകാൻ ധാരണയുണ്ടായിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ടു തർക്കവും വഴക്കും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ ഭർത്താവ് ഒരു കേസിൽ പൊലീസ് പിടിയിലായി. ഈ കേസ് ഒത്തുതീർപ്പാക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താൻ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് മർദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Content Highlights: Crime, Crime News, Dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS