പിണറായി വിജയൻ, നിങ്ങളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി’ മാത്രമാണ്: സുധാകരൻ

K Sudhakaran | Manorama
കെ.സുധാകരൻ (ഫയൽ ചിത്രം: മനോരമ)
SHARE

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വാടിക്കൽ രാമകൃഷ്ണൻ, വെണ്ടുട്ടായി ബാബു കൊലക്കേസുകളിൽ ദൃക്സാക്ഷികൾ ഭയന്നു പിന്മാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ടതിന്നു കിടക്കേണ്ടിയിരുന്ന കൊടും കുറ്റവാളിയാണ് പിണറായിയെന്നും സുധാകരൻ പറയുന്നു. പിണറായി ഒരു ‘ഗ്ലോറിഫൈഡ് കൊടി സുനി’ മാത്രമാണെന്നും മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണെന്നും സുധാകരൻ ആരോപിച്ചു.

കെ. സുധാകരന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ....

മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കൽപിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിനു വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. ആ പൂർവകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്.

താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു എനിക്ക് സങ്കടമുണ്ട്. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർഭരണം ഇനിയും അധിക കാലം മുന്നോട്ടു പോകാൻ നിങ്ങളെ സഹായിക്കില്ല.

പിണറായി വിജയൻ, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്ന്.

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങൾക്ക് മേൽ. വിധവയാക്കപ്പെട്ട ഭാര്യമാർ... മക്കളെ നഷ്ടപെട്ട അമ്മമാർ... അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നത്.

താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‌ മറുപടി തന്നേ തീരൂ.

English Summary: Pinarayi Vijayan, you are a glorified Kodi Suni, says K Sudhakaran in a FB post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS