Premium

മോദിക്കു പോലും ‘വാക്കു’ പാലിക്കാനായില്ല; ഇനി വരാനിരിക്കുന്നത് ലോക ഭക്ഷ്യദുരന്തം?

SHARE

യുക്രെയ്ൻ–റഷ്യ യുദ്ധത്തെത്തുടർന്ന് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം കുറഞ്ഞാലും ലോകത്തെ തീറ്റിപ്പോറ്റുമെന്നായിരുന്നു ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. യുദ്ധം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിൽ 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനും ഇന്ത്യ ലക്ഷ്യമിട്ടു. കയറ്റുമതി ശക്തിപ്പെടുത്താനായി മൊറോക്കോ, ഇന്തൊനീഷ്യ, തായ്‍ലൻഡ് അടക്കം 9 രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. ലോക വ്യാപാര സംഘടന അനുവദിച്ചാൽ ലോകത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഇന്ത്യ ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പു നൽകി. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2022 മേയിൽ ആ തീരുമാനമെത്തി–ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചിരിക്കുന്നു! പിന്നാലെ പാംഓയിലിന്റെ കയറ്റുമതി, അതിന്റെ ഏറ്റവും വലിയ ഉൽപാദകരായ ഇന്തൊനീഷ്യയും നിരോധിച്ചു. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതിക്ക് യുദ്ധം അതിനോടകം കൂച്ചുവിലങ്ങിട്ടു കഴിഞ്ഞിരുന്നു. അതോടെയാണ്, ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് എന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തുവന്നത്. നിയന്ത്രണങ്ങളേറിയതോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയും കുതിച്ചു കയറി. പല രാജ്യങ്ങളിലും ജനം പട്ടിണിയിലേക്കു കൂപ്പുകുത്തി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാക്കിസ്ഥാനിലും ഭക്ഷ്യപ്രതിസന്ധി അതീവരൂക്ഷമായി. ഇതെല്ലാം നയിക്കുന്നത് ആഗോള ഭക്ഷ്യ പ്രതിസന്ധിയിലേക്കാണോ? ഇന്ത്യ എന്തുകൊണ്ടാണ് ഗോതമ്പ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നത്? കേരളത്തിൽ കപ്പയ്ക്കു വില കൂടുന്നതു പോലും വരാനിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ സൂചനയാണോ? വിശദമായ റിപ്പോർട്ടിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.