ADVERTISEMENT

ആലപ്പുഴ∙ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അമ്മയ്ക്ക് പരുക്ക്. കലവൂര്‍ സ്വദേശി ആര്യയ്ക്കാണ് പരുക്കേറ്റത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്റെ സഹോദരനും തലയ്ക്ക് പരുക്കുണ്ട്. ആര്യയെയും മകനെയും ചെട്ടി‌കാ‌ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 10.45 ഓടെയാണ് ആനക്കൊട്ടിലിന്റെ മേൽക്കൂര ഇടിഞ്ഞുവീണത്. ബലക്ഷയം വന്ന മേൽക്കൂര നീക്കം ചെയ്യണമെന്ന് ക്ഷേത്രഭാരവാഹികളോട് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിശ്വാസികൾ പറഞ്ഞു.

English Summary: Roof of the temple collapsed in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com