ADVERTISEMENT

മുംബൈ∙ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയെ പ്രതിയാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തത് റിയയാണ്. കഞ്ചാവ് വാങ്ങിയതും പണം നൽകിയതുമാണ് നടിക്കെതിരായ കുറ്റം. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും കേസിലെ പ്രതിയാണ്. 34 പ്രതികളെ ഉൾപ്പെടുത്തിയാണ് എൻസിബി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ റിയയ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

2020 ജൂൺ 14നായിരുന്നു സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ആത്മഹത്യാപ്രേരണ കേസിൽ പലതവണ റിയയെ സിബിഐ ചോദ്യം ചെയ്തു. പിന്നാലെ സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടിയെ എൻസിബി അറസ്റ്റ് ചെയ്തു. നടന് ലഹരി എത്തിച്ചുനൽകിയെന്നും താനും ലഹരിപാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും റിയ സമ്മതിച്ചു. ഈ സംഭവത്തിനു ശേഷം ബോളിവുഡിലെ പല ലഹരിക്കേസുകളും പുറത്തുവന്നിരുന്നു. കങ്കണ റണാവത്ത് ഉൾപ്പെടെയുള്ളവർ ചോദ്യംചെയ്യലിനു വിധേയരായി.

English Summary: Actor Rhea Chakraborty Charged In Drugs Case Involving Sushant Rajput

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com