ADVERTISEMENT

തിരുവനന്തപുരം∙ ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും (എജി) മുഖ്യവനപാലകനുമായും ചര്‍ച്ച നടത്തും. അതിനുശേഷം തിരുത്തല്‍ ഹര്‍ജിയാണോ പുനഃപരിശോധനാ ഹര്‍ജിയാണോ നൽകേണ്ടതെന്നു തീരുമാനിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഓഗസ്റ്റ് 12ന് കേരളം സന്ദര്‍ശിക്കാന്‍ തീരുമാനമായെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

വനാതിര്‍ത്തിക്കുപുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിതമേഖലയാക്കാമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയശേഷം സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നീക്കം.

ജനവാസ മേഖല പൂർണമായി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബഫർസോൺ ഒഴിവാക്കാന്‍ കേന്ദ്രം നിയമം നിർമിക്കണമെന്നും നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. 

English Summary: Kerala Government to approach Supreme Court on Buffer Zone issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com