Premium

മുഖ്യമന്ത്രി ഇടപെട്ടു; 100 കോടി മുടക്കി നട്ട ആ തൈകൾക്ക് എന്തു സംഭവിച്ചു? വമ്പന്‍ നഷ്ടം

SHARE

തൈകൾ ഒരുക്കുന്നതിന് കമ്മിഷൻ, ചാണകപ്പൊടി എത്തിക്കുന്നതിന് കമ്മിഷൻ, തൈകൾ വിതരണം ചെയ്യുന്നതിന് കമ്മിഷൻ, നടുന്നതിന് കമ്മിഷൻ, വാഹനം ഓടിച്ചാൽ കമ്മിഷൻ, ഓടിച്ചില്ലേലും കമ്മിഷൻ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉദ്യോഗസ്ഥർക്ക് കമ്മിഷൻ ലഭിക്കുമായിരുന്ന ഒരു വിഭാഗം വനം വകുപ്പിൽ ഉണ്ടായിരുന്നു– സാമൂഹിക വനവൽക്കരണ വിഭാഗം. ഇവരുടെ നേതൃത്വത്തിൽ പത്തു വർഷംകൊണ്ട് 109.83 കോടി രൂപ മുടക്കി 6.99 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു എന്നാണ് കണക്ക്. ഇതിന്റെ പകുതിയെങ്കിലും വളർന്നു വന്നിരുന്നെങ്കിൽ കേരളം ഇന്ന് ആമസോൺ കാടുകളെപ്പോലെ ഹരിതാഭമായി മാറിയേനെ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തൈ നടീൽ മഹോൽസവങ്ങളിലൂടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് പച്ചപിടിച്ചതെന്നതാണ് യാഥാർഥ്യം. അക്കാര്യം കണ്ടുപിടിക്കാൻ രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയമാകേണ്ടി വന്നുവെന്നു മാത്രം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിലൂടെ എങ്ങനെയാണ് സാമൂഹിക വനവൽക്കരണത്തിലെ ഉദ്യോഗസ്ഥ അലംഭാവം കണ്ടെത്താനായത്? വനം വകുപ്പിലെ തലപ്പത്തെ മാറ്റങ്ങൾക്കും തുടർച്ചയായുള്ള വിമർശനങ്ങൾക്കും കാരണമായ ഈ ‘വനവൽക്കരണ കലാപരിപാടി’ക്ക് പൂർണമായി തടയിടാൻ സർക്കാരിനു സാധിച്ചോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.