ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിനു പിന്നാലെ ഇന്ധന വില കുറച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ. പെട്രോൾ ലീറ്ററിന് 5 രൂപയും ഡീസൽ ലീറ്ററിന് മൂന്നു രൂപയുമാണ് കുറച്ചത്. ഇതോടെ നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് പ്രതിവർഷം 6,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. എങ്കിലും പണപ്പെരുപ്പം കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് മുഖ്യമന്ത്രി ഷിൻഡെ ചൂണ്ടിക്കാട്ടി.

ഇന്ധനത്തിൻമേലുള്ള വാറ്റ് നികുതി കുറയ്ക്കുമെന്ന വാക്കു പാലിച്ചാണ് ഷിൻഡെ പെട്രോൾ, ഡീസൽ വില കുറച്ചത്. ജനക്ഷേമത്തിനുള്ള ശിവസേന–ബിജെപി സർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമായാണ് വില കുറച്ചതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വിശദീകരിച്ചു. ഇന്ന് പെട്രോള്‍ ലീറ്ററിന് 111.47 രൂപയും ഡീസല്‍ 95.95 രൂപയുമാണ് വില.

English Summary: Fuel Prices Cut In Maharashtra: Petrol By ₹ 5, Diesel By ₹ 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com