ADVERTISEMENT

പട്യാല∙ 2003ലെ മനുഷ്യക്കടത്തു കേസിൽ പഞ്ചാബി ഗായകൻ ദേലർ മെഹന്ദിക്ക് രണ്ടു വർഷം തടവ്. 15 വർഷങ്ങൾക്കുശേഷമാണ് വിധി വരുന്നത്. 2018ൽ ദേലർ മെഹന്ദിയെ ശിക്ഷിച്ചിരുന്നതാണ്. എന്നാൽ അന്നു ജാമ്യത്തിലിറങ്ങുകയായിരുന്നു. പിന്നീട് അപ്പീൽ നൽകുകയും ചെയ്തു. കേസിൽ ദേലർ മെഹന്ദിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് പട്യാല അഡീഷനൽ സെഷൻസ് ജഡ്ജി എച്ച്.എസ്. ഗ്രെവാൾ ഉത്തരവിട്ടു. ഇതിനു പിന്നാലെ ഗായകനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

സ്വന്തം ഗായകസംഘത്തിലെ അംഗങ്ങളാണെന്നു കാട്ടി നിയമവിരുദ്ധമായി ആളുകളെ വിദേശത്തേക്കു കടത്തിയെന്നതാണ് കേസ്. ആളുകളിൽനിന്ന് പണം വാങ്ങിയായിരുന്നു കടത്തൽ. ദേലർ മെഹന്ദിക്കൊപ്പം ഷംശെർ സിങ്ങും കുറ്റക്കാരനാണ്. യുഎസിലേക്കും കാനഡയിലേക്കുമായിരുന്നു ഇങ്ങനെ മനുഷ്യക്കടത്ത് നടത്തിയിരുന്നത്.

ചിലരിൽനിന്ന് പണം വാങ്ങിയെങ്കിലും വിദേശത്തുകൊണ്ടുപോയില്ല. ബക്ഷിഷ് സിങ് എന്നയാൾ നൽകിയ പരാതിയിലാണ് ദേലറും സഹോദരനും കുടുങ്ങിയത്. 1998ലും 1999ലും അനധികൃതമായി വിദേശത്തേക്കു 10 പേരെയാണ് കടത്തിയതെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു. തന്റെ കൈയിൽനിന്ന് 13 ലക്ഷം വാങ്ങിയിട്ട് വിദേശത്തേക്കു കടത്തിയുമില്ല, പണം തിരികെ നൽകിയുമില്ലെന്ന് ഇയാൾ പറയുന്നു.

പരാതിക്കുപിന്നാലെ ഒരുമാസത്തിനുള്ളിൽ സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ജാമ്യത്തിലിറങ്ങി. ഒരു എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മറ്റ് 35 പേരും പരാതിയുമായി എത്തിയിരുന്നു. അതേസമയം, വിചാരണ നടക്കുന്നതിനിടെ സഹോദരൻ ഷംശീർ 2017ൽ അന്തരിച്ചു.

English Summary: Punjabi singer Daler Mehndi jailed in 2003 human trafficking case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com