ADVERTISEMENT

തിരുവനന്തപുരം∙ കെ.കെ.രമ എംഎല്‍എയ്ക്കെതിരെ നിയമസഭയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ എം.എം.മണിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഒരു മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി. ഞങ്ങളാരും ഉത്തരവാദിയല്ലെന്നാണ് എം.എം. മണി നിയമസഭയില്‍ പറഞ്ഞത്.

'എം.എം. മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഎം പാർട്ടി കോടതിയാണെന്ന്. മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയെയും രമയെയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അതു കേട്ടോണ്ടിരിക്കില്ല’ എന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

കുറിപ്പ് ഇങ്ങനെ:

രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയിൽ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഎം പാർട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാൻ തുനിഞ്ഞാൽ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയിൽ പ്രതിപക്ഷ പ്രതിഷേധം.

English Summary: Shafi Parambil on MM Mani's remarks on KK Rema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com