ADVERTISEMENT

തിരുവനന്തപുരം ∙ ശ്രീലങ്കയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഇന്ധനം നിറച്ച വിമാനങ്ങളുടെ എണ്ണം 100 കടന്നു. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും ഇന്ധനക്ഷാമം രൂക്ഷമാക്കിയതിനെ തുടർന്നാണ് ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനായി കേരളത്തിലെ വിമാനത്താവളങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.

ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നു.
ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നു.

ശ്രീലങ്കയ്ക്ക് അടുത്തായതിനാൽ, അദാനി ഗ്രൂപ്പിനു നടത്തിപ്പ് അവകാശമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് കൂടുതൽ വിമാനങ്ങൾ എത്തിയത്. ശ്രീലങ്കയിൽനിന്ന് ഇന്നലെ വരെ 101 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതിൽ ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളുണ്ട്.

ശ്രീലങ്കയിൽനിന്ന് മെൽബൺ, സിഡ്നി, ഫ്രാങ്ക്ഫട്ട്, പാരിസ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങളാണിവ. ഫ്ലൈ ദുബായിയുടെ 11, എയർ അറേബ്യ 10, ഒമാൻ എയർ 9, ഗൾഫ് എയർ 6 എന്നീ വിമാനങ്ങളും ഇവിടെനിന്ന് ഇന്ധനം നിറച്ചു.

ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ഈ വിമാനങ്ങൾ തലസ്ഥാനത്ത് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതുവരെ 5,000 കിലോലീറ്റർ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) ആണ് വിമാനങ്ങളിൽ നിറച്ചത്.

English Summary: Flights From Sri Lanka refuel in Thiruvananthapuram Airport 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com