പരിസ്ഥിതി ലോല മേഖല: കേരളം ഹര്‍ജി നല്‍കുക കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷം

Ak Saseendran Bhupendra Yadav
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവും മന്ത്രി എ.കെ.ശശീന്ദ്രനും
SHARE

തിരുവനന്തപുരം∙ പരിസ്ഥിതി ലോല ഉത്തരവിനെതിരെ കേരളം ഹര്‍ജി നല്‍കുക കൂടതല്‍ ചര്‍ച്ചകള്‍ക്കുശേഷം. അനുകൂല നിലപാടിനുളള എല്ലാ സാധ്യതകളും തേടും. മറ്റു സംസ്ഥാനങ്ങള്‍ തേടുന്ന മാര്‍ഗങ്ങളും പരിശോധിക്കും. അഡ്വക്കറ്റ് ജനറല്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.

സംരക്ഷിത വനത്തിനു ചുറ്റുമുള്ള ബഫർ സോണിൽനിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഹർജി തിങ്കളാഴ്ച തന്നെ നൽകുമെന്നാണ് ഡൽഹി സന്ദർശനത്തിനിടെ വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നത്.

എന്നാൽ അനുകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും തേടിയതിനു ശേഷം മാത്രം ഹർജി സമർപ്പിച്ചാൽ‌ മതിയെന്നാണ് ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായത്. ഇതിനായുള്ള ചർച്ചകൾ തുടരും. മറ്റു സംസ്ഥാനങ്ങൾ തേടുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary : Eco Sensitive Zone: Kerala's appeal in Supreme Court may delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS