കോഴിക്കോട്∙ യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി.
പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേർത്താണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പൊലീസ് അറിയിച്ചു.
English Summary: Sexual Assault complaint against Civic Chandran