ADVERTISEMENT

ജമ്മു ∙ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിങ് എന്നിവരാണു മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയോടു ചേർന്നായിരുന്നു അപകടം.

മെന്ദർ സെക്ടറിൽ സൈന്യം ജോലിയിൽ ഏർപ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫൻസ് പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പരുക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്റ്ററിൽ ഉദ്ദംപുരിലെ കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചു. ചികിത്സയ്ക്കിടെയായിരുന്നു ഇരുവരുടെയും മരണമെന്നു ദേവേന്ദർ വ്യക്തമാക്കി.

ബിഹാർ ഭഗൽപുർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണു ക്യാപ്റ്റൻ ആനന്ദ്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പൊഖർ ഭിട്ട സ്വദേശിയാണു ഭഗ്‍വാൻ സിങ്.

English Summary: Army Captain, Junior Officer Killed In Accidental Grenade Blast In Jammu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com