ADVERTISEMENT

തിരുവനന്തപുരം ∙ വനാതിര്‍ത്തികളില്‍നിന്ന് ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണാക്കാനുള്ള 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സുപ്രീംകോടതി വിധിയും ബഫര്‍സോണ്‍ നിര്‍ദേശങ്ങളും തമ്മില്‍ ബന്ധമില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ജനവാസമേഖലയെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഇത് സഭയുടെ പൊതുവികാരമായി കണക്കാക്കി പരിഗണിക്കാമെന്ന് വനംമന്ത്രി ഉറപ്പുനല്‍കി.

സംസ്ഥാനത്തെ മലയോര മേഖലയിലെ കർഷകരുടെ താൽപര്യ സംരക്ഷണത്തിന് എന്തൊക്കെ മാറ്റങ്ങളാണോ വരുത്തേണ്ടത് അതൊക്കെ വരുത്തി ജനങ്ങളുടെ ആവശ്യം സാധിക്കുന്ന തരത്തിലുള്ള പ്രൊപ്പോസലുമായാണ് ഇനി കോടതിയെ സമീപിക്കുക എന്നും ശശീന്ദ്രൻ വ്യക്തമാക്കി. 2018 ലെ പ്രളയത്തെ തുടർന്നാണ് ഒരു കിലോമീറ്റർ വരെ പരിസ്ഥിതിലോല മേഖലയാക്കാം എന്ന് മന്ത്രിസഭ തീരുമാനിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

English Summary : Bufferzone will be reconsidered, assured Minister AK Saseendran in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com