ADVERTISEMENT

കോഴിക്കോട് ∙ വഖഫ് നിയമന വിവാദത്തിൽ സർക്കാരിന്റെ പിന്മാറ്റം സ്വാഗതാർഹമാണെന്നു ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട നിയമനിർമാണം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വിഷയത്തിൽ മുസ്‌ലിം ലീഗും മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‍ലിം ലീഗ് പതിനായിരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും തുടർന്ന് ലീഗ് എംഎൽഎമാർ നിയമസഭയിൽ നടത്തിയ പോരാട്ടങ്ങളുമാണ് വിജയം കണ്ടിരിക്കുന്നത്. തുടർ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

English Summary: Appointments to the Waqf Board; Muslim League supports  decision of Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com