ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വ്യവസായ പ്രുമുഖന്‍ ഗൗതം അദാനി (60) ലോകത്തെ നാലാമത്തെ ശതകോടീശ്വരൻ. ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്നാണ് ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്.

ഗൗതം അദാനിയുടെ ആസ്തി വ്യാഴാഴ്ച 115.5 ബില്യൺ ഡോളറിലെത്തി. ബിൽ ഗേറ്റ്സിന്റെ ആസ്തി 104.6 ബില്യൺ ഡോളർ.  90 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. മസ്കിന്റെ ആസ്തി 235.8 ബില്യൺ ഡോളർ.

English Summary: Gautam Adani Overtakes Bill Gates To Become 4th Richest Person In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com