ADVERTISEMENT

ന്യൂയോർക്ക് ∙ 1969ൽ നീൽ ആംസ്ട്രോങ് ചരിത്രത്തിലേക്കു വച്ച കാൽപാട് അഞ്ചു ദശകങ്ങൾക്കുശേഷവും മായാതെ ചന്ദ്രന്റെ മണ്ണിൽ. 1969 ജൂലൈ 20ന് അപ്പോളോ 11ലെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങിയപ്പോഴുണ്ടായ കാൽപാടുകൾ ഇത്രയും വർഷങ്ങൾക്കുശേഷവും മായാതെ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. നാസയുടെ ലൂണാർ റെക്കൊനൈസെൻസ് ഓർബിറ്റർ (എൽആർഒ) ആണ് ഇതിന്റെ വിഡിയോ എടുത്തത്.

ചന്ദ്രനിലിറങ്ങുകയും ഗവേഷണത്തിനായി മണ്ണും മറ്റും ശേഖരിക്കുകയും ചെയ്ത അപ്പോളോ 11 ലെ സഞ്ചാരികളായ ആംസ്ട്രോങ്ങും എഡ്‌വിൻ ആൽഡ്രിനും മൈക്കൽ കോളിൻസും ഒരു ഫലകം കൂടി വച്ചിട്ടാണ് തിരിച്ചുപോന്നത്. ‘ഭൂമി എന്ന ഗ്രഹത്തിൽനിന്ന് എഡി 1969 ജൂലൈയിൽ മനുഷ്യർ ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. മനുഷ്യകുലത്തിന്റെ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങൾ എത്തിയത്’ – ഫലകത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

അതേസമയം, ചന്ദ്രനിലേക്ക് വീണ്ടും ആളെ അയയ്ക്കാനുള്ള തയാറെടുപ്പിലാണ് നാസ. ആദ്യ വനിതയെയും ആദ്യ കറുത്തവംശജയെയും ചന്ദ്രനിലെത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള പരീക്ഷണങ്ങളിലാണ് നാസ. ഈ വർഷം അവസാനത്തോടെ നാസയുടെ ആളില്ലാത്ത ദൗത്യം ചന്ദ്രനിലിറങ്ങും.

English Summary: Watch | 50 years after Neil Armstrong walked on Moon his footmarks are still on the surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com