ADVERTISEMENT

കോഴിക്കോട്∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. ഇന്നു രാവിലെ കോഴിക്കോട് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹം ലളിതമായിരുന്നെന്നും ആരെയും വിളിക്കാത്തത് അതിനാലാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. വിവാഹം ആഘോഷമായി നടത്തുന്ന രാഷ്ട്രീയ നേതാക്കളില്‍നിന്നും വ്യത്യസ്ത ശൈലിയാണ് മകന്‍റെ വിവാഹ കാര്യത്തില്‍ കെ. മുരളീധരന്‍ സ്വീകരിച്ചത്. ഇതിന് മക്കളുടെയും പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

ഇന്നു രാവിലെ കോഴിക്കോട്ട് കോണ്‍ഗ്രസിന്‍റെ ചിന്തന്‍ശിബിര്‍ ആരംഭിച്ച അതേ സമയത്തായിരുന്നു മകന്‍റെ വിവാഹം നടന്നത്. കോണ്‍ഗ്രസിന്‍റെ മുഴുവന്‍ നേതാക്കളും കോഴിക്കോടുണ്ടായിരുന്നു. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമായി. എല്ലാവരുടെയും സ്‌നേഹവും പ്രാർഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പില്‍ കുറിച്ചു.

മുരളിധരന്റെ കുറിപ്പ്:

എന്റെ മകന്‍ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാർഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

English Summary: K Muraleedharan's son Sabarinath got married

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com