ADVERTISEMENT

കോഴിക്കോട് ∙ വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കുപയോഗിച്ച് സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ് സിപിഎം കേരളത്തിൽ എക്കാലത്തും സ്വീകരിച്ചതെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീർ എംഎൽഎ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി ഫാക്കൽറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെയെല്ലാം താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കാലാകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് പോറ്റി വളർത്തിയത്. വർഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളെല്ലാം പകൽവെളിച്ചത്തിൽ പോരടിക്കുമ്പോഴും ഇരുട്ടിൽ പരസ്പരം പാലൂട്ടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന ട്രഷർ പി.ഇസ്മായിൽ അധ്യക്ഷനായിരുന്നു. വിവിധ സെഷനുകളുലായി എം.സി.വടകര, പി.എ.റഷീദ്, ടി.പി.എം. ബഷീർ,  മുഹമ്മദ് ഷാ, ഷരീഫ് സാഗർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സെക്രട്ടറി ടി.പി.എം. ജിഷാൻ, ഷിബു മീരാൻ, എം.പി.നവാസ്, പി.എം.മുസ്തഫ തങ്ങൾ, നിസാർ പാഴേരി, പി.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ ജില്ലകളിൽ നിന്നായി അധ്യാപകർ, അഭിഭാഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽനിന്നുള്ള ഫാക്കൽറ്റികൾ പങ്കെടുത്തു. പഞ്ചായത്തുതലത്തിൽ 50 പേരടങ്ങുന്ന പാഠശാലയിൽ ഫാക്കൽറ്റികൾ ക്ലാസെടുക്കും. പാഠശാലയുടെ സംസ്ഥാനതല ഉദ്ഘാടനം യൂത്ത് ലീഗ് ദിനമായ 30ന് നടക്കും. സംസ്ഥാന കമ്മിറ്റി പ്രത്യേകമായി തയാറാക്കിയ ആപ് വഴിയാണ് പഠിതാക്കളുടെ റജിസ്ട്രേഷൻ.

English Summary: MK Muneer slams CPM over extremist groups relation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com