ADVERTISEMENT

പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസ് എൻഐഎ ഏറ്റെടുത്തു. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശന വേളയിൽ ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കേസ്. എൻഐഎ സംഘം കഴിഞ്ഞ ദിവസം ചമ്പാരനിൽനിന്ന് മദ്രസ അധ്യാപകനായ അസ്ഗർ അലിയെ അറസ്റ്റു ചെയ്തിരുന്നു. ബംഗ്ലദേശിലെ തീവ്രവാദ സംഘടനയുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തി.

ഫുൽവാരി ഷെരീഫ് കേസിൽ നേരത്തേ നാലു പേരെ ബിഹാർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവരെ എൻഐഎയും ഐബിയും ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിട്ടുണ്ട്.

English Summary :  NIA took over Bihar's Phulwari Sharif suspected terror module case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com