ഭാര്യയുമായി രഹസ്യബന്ധം; മസ്കുമായുള്ള സൗഹൃദം ഉപേക്ഷിച്ച്‌ ഗൂഗിൾ സഹസ്ഥാപകൻ

Elon Musk
ഇലോൺ മസ്ക് (ഫയൽ ചിത്രം), നിക്കോൾ ഷാനഹാനൊപ്പം സെർഗെയ് ബ്രിൻ. JOSH EDELSON / AFP
SHARE

വാഷിങ്ടൻ∙ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിൾ സഹ സ്ഥാപകൻ സെർഗെയ് ബ്രിൻ. മസ്കിന് തന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിനു പിന്നാലെയാണ് ബ്രിൻ ബന്ധം അവസാനിപ്പിച്ചെതെന്നാണ് വിവരം. മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിൻവലിക്കുമെന്നും ബ്രിൻ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങൾ വിൽക്കാൻ അദ്ദേഹം തന്റെ അനുയായികൾക്ക് നിർദേശം നൽകിയതായാണ് വിവരം.

ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്കിന് നിക്കോൾ ഷാനഹാനുമായി 2021 മുതൽ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തത്. ഇത് അറി‍ഞ്ഞ ബ്രിൻ ഈ വർഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നൽകുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഫ്ലോറിഡയിലെ മയാമിയിൽ നടന്ന ആർട്ട് ബേസലിൽ വച്ചാണ് മസ്കും ഷാനഹാനും തമ്മിൽ ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റൊരു ചടങ്ങിൽ വച്ച് മസ്ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോർട്ട്.

മസ്കുമായി വർഷങ്ങൾ നീണ്ട സൗഹൃദമാണ് ബ്രിന്നിന്. 2008ൽ മസ്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു. മസ്കിന്റെ കമ്പനികളിൽ ബ്രിന്നിന് എത്രത്തോളം നിക്ഷേപം ഉണ്ടെന്നു വ്യക്തമല്ല. എന്തെങ്കിലും വിൽപ്പന നടന്നിട്ടുണ്ടോ എന്നും വ്യക്തമല്ല. ബ്ലൂംബർഗ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്കിന് 242 ബില്യൻ ഡോളറുടെ ആസ്തിയുണ്ട്. പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്രിന്നിന് 94.6 ബില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്.

എന്നാൽ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് നിഷേധിച്ച മസ്ക്, ബ്രിന്നും താനും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇന്നലെ രാത്രിയിൽ കൂടി ഇരുവരും പാർട്ടിയിൽ ഒരുമിച്ച് പങ്കെടുത്തെന്നും ട്വീറ്റ് ചെയ്തു. ‘കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിക്കോളിനെ രണ്ടു പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങൾക്കു ചുറ്റും നിരവധി പേരുണ്ടായിരുന്നു. അതിൽ പ്രണയമൊന്നുമില്ല’– മസ്ക് ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

ഇലോൺ മസ്കിനെതിരെ ഇതാദ്യമായല്ല ‘അവിഹിത ബന്ധ’ കഥകൾ പുറത്തുവരുന്നത്. മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വൈദ്യശാസ്ത്ര സാങ്കേതികവിദ്യ സ്റ്റാർട്ടപ്പായ ന്യൂറാലിങ്കിന്റെ പ്രോജക്ട് ഡയറക്ടർ ഷിവോൺ സിലിസുമായുള്ള മസ്കിന്റെ ബന്ധം പുറത്തുവന്നിരുന്നു. തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോൺ മസ്കിന്റെ പേരുകൂടി ചേർക്കാൻ ട‌െക്സസ് കോടതിയിൽ സിലിസ് അപേക്ഷ നൽകിയതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്. 2016ൽ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിലെ ജീവനക്കാരിക്ക് 250,000 ഡോളർ ജീവനാംശം നൽകി ലൈംഗിക പീഡന പരാതി ഒതുക്കി തീർത്തതായും വാർത്തകൾ പുറത്തുവന്നിരുന്നു.

English Summary : Elon Musk's Affair With Google Co-Founder's Wife Ended Friendship: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}