‘രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി’; മുംബൈ പൊലീസിൽ പരാതി

ranveer singh Photo: @RanveerOfficial / Twitter
രൺവീർ സിങ്. Photo: @RanveerOfficial / Twitter
SHARE

മുംബൈ ∙ ബോളിവുഡ് താരം രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി പരാതി. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്വന്തം നൂഡ് ഫോട്ടോഷൂട്ടിനെപ്പറ്റിയാണു മുംബൈ പൊലീസിനു പരാതി ലഭിച്ചത്.

പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ നൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒരു എൻജിഒ ഭാരവാഹിയാണു രൺവീറിനെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നാണു ആവശ്യം. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നു, ട്രോളുകളും പ്രചരിച്ചു.

English Summary: Ranveer Singh's Nude Photos "Hurting Sentiments Of Women", Says Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}