ADVERTISEMENT

ന്യൂഡൽഹി∙ അനധികൃത ഇടപാടുകൾ ഒഴിവാക്കാനായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് പതിനായിരത്തിനു മുകളിലുള്ള പണം പിൻവലിക്കലിനു ഒടിപി നിർബന്ധമാക്കിയത്. താമസിയാതെ മറ്റു ബാങ്കുകളും ഒടിപി നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. 

ഡബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ പോകുമ്പോൾ ഫോണും കരുതണം. പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പുചെയ്ത ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒടിപി നമ്പർ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം. 2020 ജനുവരി മുതൽ തന്നെ എസ്ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് കൃത്യമായ നിർദേശം എസ്ബിഐ നൽകാറുണ്ട്. 

English Summary: Withdrawing Rs 10,000 from SBI ATM? You will need an OTP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com