ADVERTISEMENT

തിരുവനന്തപുരം∙ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റ് റെക്കോർഡ് വിൽപ്പനയിലേക്ക്. ഇതുവരെ അച്ചടിച്ചു വിതരണം ചെയ്തത് 10.5 ലക്ഷം ടിക്കറ്റുകൾ. 10 ലക്ഷം ടിക്കറ്റുകൾ കൂടി ഈയാഴ്ച അവസാനം വിതരണം ചെയ്യും. 25 കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ വില 500 രൂപയാണ്. ടിക്കറ്റുവില 500 രൂപയായിട്ടും മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ഉണ്ടാകുന്നതെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു.

ആദ്യഘട്ടമായി 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകൾ വിറ്റു. സുരക്ഷാ കാരണങ്ങളാൽ ഓണം ബംപർ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. സി ആപ്റ്റിലാണ് അച്ചടി. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയിൽ ഫ്ലൂറസെന്റ് മഷി ഉപയോഗിക്കുന്നത്. അച്ചടിക്കുന്ന ടിക്കറ്റ് രണ്ടു ദിവസത്തെ ഇടവേളകളിലാണ് വിതരണം. ഫ്ലൂറസെന്റ് കളറിൽ അടിക്കുന്നതിനാൽ ടിക്കറ്റ് ഉണങ്ങാൻ സമയമെടുക്കുന്നതിനാലാണ് ഇടവേള.

ടിക്കറ്റ് അച്ചടിച്ചശേഷമാണ് ഫ്ലൂറസെന്റ് മഷി യന്ത്രസഹായത്താൽ പുരട്ടുന്നത്. ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവുമാണ്. നാലാം സമ്മാനം ഒരു ലക്ഷംരൂപ വീതം 90 പേർക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്ക്. ഇതിനു പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 

English Summary: Kerala Onam Bumper Lottery Ticket getting huge response from people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com