ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ബസിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഇന്ത്യ ഒരു പൊലീസ് രാജ്യമായെന്നും നരേന്ദ്ര മോദിയാണ് അതിന്റെ രാജാവെന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പൊലീസ് ആദ്യ കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു.

എഐസിസി ആസ്ഥാനത്ത് ധർണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തു. നാഷനൽ ഹെറൾഡ് കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനായി സോണിയ ഗാന്ധി ഇഡ‍ി ഓഫിസിൽ ഹാജരായതിനു പിന്നാലെയായിരുന്നു കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ എത്തിയത്.

English Summary: Rahul Gandhi Detained During Huge Congress Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com