ADVERTISEMENT

കൊച്ചി∙ കാരണക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ സിഎസ്ഐ ബിഷപ് ധർമരാജ് റസാലം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. 11 മണിയോടെ കൊച്ചി ഇഡി ഓഫിസിലെത്തിയ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. വൈകുന്നേരം വരെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള സൂചന. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ ഓഫിസിലേക്കു പോകുകയായിരുന്നു ബിഷപ്പ്.

ഇന്നലെ വിലക്കു ലംഘിച്ചു വിദേശത്തേക്കു കടക്കാനൊരുങ്ങുമ്പോൾ ഇഡി നിർദേശത്തെ തുടർന്ന് എമിഗ്രേഷൻ വിഭാഗം അദ്ദേഹത്തിന്റെ യാത്ര തടയുകയായിരുന്നു. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷൻമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്കു പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു തടഞ്ഞത്. തുടർന്നാണ് ഇന്നു ഇഡി ഓഫിസിൽ ഹാജരാകാൻ ബിഷപ്പിനോട് ഉദ്യോഗസ്ഥർ നിർദേശിച്ചത്.

തിങ്കളാഴ്ച ഇഡി ഉദ്യോസ്ഥർ സിഎസ്ഐ ദക്ഷിണ കേരള മഹാഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും ഉൾപ്പെടെ നാലിടങ്ങളിലായി പരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു കോഴയായി സ്വീകരിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലായിരുന്നു നടപടികൾ.

Content Highlight: Bishop Dharmaraj Rasalam, CSI South Kerala MahaEdavaka, Karakkonam Medical College Corruption, ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com