ADVERTISEMENT

ബാർമർ∙ രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 9.10നാണ് സംഭവം. മിഗ് – 21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം തകർന്നുവീണത്.

ഗുരുതരമായി പരുക്കേറ്റ പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വ്യോമസേന അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു. വിമാനം തകർന്നുവീണ സ്ഥലത്ത് തീ ആളിപ്പടർന്നു. സംഭവത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ മേധാവി വി.ആർ.ചൗധരിയുമായി സംസാരിച്ചു. 

English Summary: Air Force's Fighter Jet Crashes In Rajasthan's Barmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com