ADVERTISEMENT

ന്യൂഡൽഹി∙ 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു മുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി.

വർഷത്തിൽ നാലുതവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ് തികയുന്നയാൾക്ക് ഇതുസംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം .

English Summary: Election Commission allows citizens above 17 years to apply in advance for Voter ID card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com