പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസ്: പാസ്റ്റര്‍ അറസ്റ്റില്‍

arrest
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ രാജസ്ഥാനില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് എത്തിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമ ജേക്കബ് വര്‍ഗീസിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാനായി ജേക്കബ് വര്‍ഗീസിനെ എറണാകുളത്തുനിന്ന് റെയില്‍വേ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട് സിജെഎം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 12 പെൺകുട്ടികളെയാണ് രാജസ്ഥാനില്‍നിന്ന് കേരളത്തിലെത്തിച്ചത്. 

പെൺകുട്ടികളുടെ രക്ഷിതാക്കളായ 4 പേരെയും രണ്ട് ഇടനിലക്കാരെയും നേരത്തേ പിടികൂടിയിരുന്നു. ഇടനിലക്കാരെ ഇന്നലെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പെൺകുട്ടികളെ വെള്ളിമാടുകുന്നിലെ സർക്കാർ ഗേൾസ് ഹോമിലേക്കു മാറ്റി.

English Summary: Pastor arrested for Child Trafficking 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}