ADVERTISEMENT

ന്യൂഡൽഹി∙ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപ്പനയ്ക്ക് വച്ചതിൽ ഇ–കൊമേഴ്സ് വെബ്‌സൈറ്റുകളായ ഫ്ലിപ്കാർട്ട്, ആമസോണ്‍ എന്നിവയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ. പുരുഷന്മാർക്കുള്ള വെളുത്ത ടീ ഷർട്ടിൽ സുശാന്തിന്റെ ചിത്രത്തിനൊപ്പം ‘വിഷാദമെന്നത് മുങ്ങിമരിക്കും പോലെ’ എന്നും കുറിച്ചിട്ടുണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്യുന്നതെന്ന് ഇവർ പറയുന്നു. വിൽപ്പനയ്ക്കുവച്ച ടീ ഷർട്ടിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ട്വിറ്ററിലൂടെയുള്ള ഇവരുടെ വിമർശനം. സൈറ്റിൽനിന്നും ടീ ഷർട്ട് പിൻവലിച്ചു മാപ്പ് പറയണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

‘സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. നീതിക്കായി ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും.’– ഒരാൾ ട്വിറ്ററിൽ കുറിച്ചു. സുശാന്ത് വിഷാദരോഗിയല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് ‘ബോളിവുഡ് മാഫിയ’ആണെന്നും മറ്റൊരാൾ കുറിച്ചു.

‘ടീ ഷർട്ടിൽ സുശാന്തിനെ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു. പക്ഷേ ആ കുറിപ്പ് കണ്ടപ്പോൾ... അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും അല്ലെന്നും തീരുമാനിക്കാൻ നിങ്ങൾ ആരാണ്? ഇപ്പോഴും ആ കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ല’– ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

English Summary: Why Sushant Singh Rajput T-Shirts Led To 'Boycott Amazon, Flipkart' Calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com