ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.

‘താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യർഥന.’– അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.

English Summary: Congress Leader's Written Apology To President For 'Rashtrapatni' Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com