Premium

കെഎസ്‌യു തലപ്പത്തേക്ക് സുധാകരന്റെയോ സതീശന്റെയോ വിശ്വസ്തൻ’?; എന്നു വരും ‘ഗ്രൂപ്പില്ലാക്കാലം?’

HIGHLIGHTS
  • സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ കെഎസ്‍യുവിന് പുതിയ നേതൃത്വം രണ്ടാഴ്ചയ്ക്കകം
  • വീണ്ടും ക്യാംപസുകളിൽ, വസന്തമാകുമോ കെഎസ്‍യു?
  • സംസ്ഥാന കമ്മിറ്റി പട്ടികയിൽ ഗ്രൂപ്പ് വീതം വയ്പ്പു വീണ്ടും
  • കമ്മിറ്റികളിൽ 25 ശതമാനം വനിതാ പ്രാതിനിധ്യവും ലക്ഷ്യം
ksu-flag-1
Image: www.facebook.com/myksu, Manorama Online Creative.
SHARE

തലമുറ തലമുറ കൈമാറി, കെടാതെ ഞങ്ങൾ സൂക്ഷിക്കും’ എന്ന് ഒരുകാലത്ത് വീറോടെ മുദ്രാവാക്യം മുഴക്കിയിരുന്ന കെഎസ്‌യു ‘തലമുറ തലമുറ കൈമാറില്ല, വിടാതെ ഞങ്ങൾ ശേഷിക്കും’ എന്ന നിലയില്‍ മെലിഞ്ഞുള്ള നിൽപിലാണ്. ആറരപ്പതിറ്റാണ്ടു മുൻപ് വയലാർ രവിയും അഞ്ചു സുഹൃത്തുക്കളും ആലപ്പുഴയിൽ യോഗം ചേർന്ന് രൂപീകരിച്ച കെഎസ്‌യു എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ പിന്നീടുള്ള ചരിത്രം കേരളത്തിന്റെ സംഭവബഹുലമായ രാഷ്ട്രീയ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഒട്ടനവധി സമരങ്ങൾ, നേതാക്കൾ, രക്തസാക്ഷികൾ ഇങ്ങനെ കേരളത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ ഭൂമികയിൽ നിർണായക പങ്കുള്ള കെഎസ്‍യുവിന്റെ തകർച്ച കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തളർച്ചയുടെയും കൂടി ചരിത്രം പറഞ്ഞുതരും. കോൺഗ്രസിലെ ഗ്രൂപ്പുകളുടെ അതിപ്രസരം പടർന്നുകയറിയ തൊണ്ണൂറുകളുടെ അവസാനത്തോടെ ക്യാംപസുകളിൽ സംഘടനാപരമായി ശോഷിച്ചു തുടങ്ങിയ വിദ്യാർഥി പ്രസ്ഥാനമാണ് കെഎസ്‍യു. ഒരുകാലത്ത് കെഎസ്‌യുവിന്റെ പ്രധാന നേതാക്കളായിരുന്നവർ പിന്നീട് കോൺഗ്രസിന്റെ താക്കോൽ സ്ഥാനങ്ങളിലേക്ക് എത്തിയ കാലത്താണ് പ്രസ്ഥാനത്തിന്റെ തകർച്ചയുടെയും തുടക്കമെന്നത് ഏറെ കൗതുകകരം. എന്താണ് കെഎസ്‌യുവിൽ സംഭവിക്കുന്നത്? എപ്പോഴായിരിക്കും സംഘടനയുടെ പുനഃസംഘടന? അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനോ സതീശനോ പുതിയ നേതാക്കളെ നിർദേശിക്കുമോ? ചോദ്യങ്ങളേറെയാണ്. 1980കളിൽ ഒരു പരിധി വരെ കരുത്തറിയിച്ചതിനു ശേഷം 90 കളോടെ എസ്എഫ്ഐയോട് എതിരിടാനാകാതെ അടിയറവു പറഞ്ഞതു മുതൽ, കേരളത്തിലെ ചില ക്യാംപസുകളിൽ മാത്രം ഒറ്റപ്പെട്ട പ്രതിരോധം തീർക്കുന്ന സംഘടനയെന്ന ലേബലിൽനിന്നു പുറത്തുകടക്കാൻ‍ കെഎസ്‌യുവിന് സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. കോൺഗ്രസിന്റെ തലപ്പത്തു പുതു നേതൃത്വം വന്ന സാഹചര്യത്തിലെങ്കിലും ഇതിനു മാറ്റം വരുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA