ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്ത് നിരക്ക് കൂട്ടി കെഎസ്ആർടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ധന. എസി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍ നിരക്ക് 15 ശതമാനം കൂട്ടി.

ജൂലൈ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് ഐടി പ്രഫഷനലുകൾ അടക്കമുള്ളവർ നാട്ടിലേക്ക് എത്തുന്ന സാഹചര്യമുണ്ട്. ഫ്ലെക്സി ചാർജ് എന്ന നിലയിലാണ് കൊണ്ടുവരുന്നതെങ്കിലും ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ നിരക്ക് ഏർപ്പെടുത്തി ലാഭം കൊയ്യാനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

English Summary: KSRTC hikes ticket fare in Onam season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com