ADVERTISEMENT

കാബൂൾ∙ അൽ ഖായിദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ കൊലപാതകത്തിനു പിന്നാലെ ഇനി ഭീകര സംഘടനയെ ആരു നയിക്കുമെന്ന ചോദ്യം ഉയരുന്നു. സംഘടനയിലെ സീനിയോരിറ്റി അനുസരിച്ച് അൽ ഖായിദ ഇൻ ഇസ്‌ലാമിക് മഘ്‌രെബിലെ (എക്യുഐഎം) സെയ്ഫ് അൽ–അഡെൽ, അബ്ദൽ–റഹ്മാൻ അൽ–മഘ്‌രെബി, യാസിദ് മെബ്രാക് എന്നിവരും അൽ ഷബാബിന്റെ അഹമ്മദ് ധിരിയെയും ആണ് മുൻഗണനയിൽ വരുന്നത്. എന്നാൽ ആരെയാണ് പിൻഗാമിയാക്കുക എന്നതിൽ വ്യക്തമായൊരു പദ്ധതിയുണ്ടായിട്ടില്ല.

ഉസാമ ബിൻ ലാദനെ വധിക്കുമ്പോൾ ഭീകരസംഘടനയിലെ രണ്ടാമനും ലാദന്റെ വലംകൈയ്യുമായിരുന്നു സവാഹിരി. സെപ്റ്റംബർ 11 ആക്രമണം പോലെ വിദേശത്തെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത് സവാഹിരി ആണെന്നായിരുന്നു റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഒന്നാമനാകാൻ സവാഹിരിക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.

എന്നാൽ സവാഹിരിക്കു പിൻഗാമിയെത്തേടുമ്പോൾ അടുത്തനിര നേതാക്കളെല്ലാംതന്നെ രംഗത്തുണ്ട്. സംഘടനയെ സാമ്പത്തികമായും ആൾബലത്തോടെയും മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതല പുതിയ നേതാവിനുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളത്തിൽ ഇരുന്ന് ഇതുവരെ ഒരു ഭീഷണിയായി അൽ ഖായിദ മാറിയിട്ടില്ലെന്നാണ് യുഎസിന്റെ വിലയിരുത്തൽ. മാത്രമല്ല, നിലവിൽ താലിബാന് രാജ്യാന്തര തലത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അൽ ഖായിദ ചെയ്യില്ലെന്നാണ് നിഗമനം.

English Summary: Al-Qaeda leader Ayman al-Zawahiri killed: Who is next in line to succeed him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com