ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ലോക്സഭയെ അറിയിച്ചു. സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോണാക്കിയത്, നിലവിൽ നടക്കുന്ന ജോലികൾ തുടരാനുള്ള അനുമതി എന്നീ വിഷയങ്ങളിലാണ് വ്യക്തത തേടുന്നത്.

വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനും മറ്റും തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ബിൽ ശബ്ദവോട്ടോടെ സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി.

English Summary: Center to approach supreme court on buffer zone order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com