ADVERTISEMENT

വിശാഖപട്ടണം ∙ ആന്ധ്രപ്രദേശിൽ വാതകച്ചോർച്ചയെത്തുടർന്ന് അവശരായ അൻപതോളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാൻഡിക്സ് സ്പെഷൽ എക്കണോമിക്സ് സോണിലാണ് വാതകച്ചോർച്ചയുണ്ടായത്. ഇവിടെയുള്ള തുണിനിർമാണ ശാലയിലെ തൊഴിലാളികളാണ് വാതകം ശ്വസിച്ച് അവശനിലയിലായത്. സമീപത്തുണ്ടായിരുന്ന ലബോറട്ടറിയിൽ നിന്നും അമോണിയ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

ജൂൺ മൂന്നിനും ജില്ലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അബോധാവസ്ഥയിലായ 200 സ്ത്രീകളെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാതകച്ചോർച്ച സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ പരിശോധന ആരംഭിച്ചു.

English Summary: Gas Leak In Industrial Area Near Visakhapatnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com