ADVERTISEMENT

ബെംഗളൂരു∙ കൊങ്കൺപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കർവാർ മേഖലയിൽ മുരുദേശ്വർ – ഭട്കൽ സെക്‌ഷനിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചുമണിക്കൂറിൽ 403 എംഎം മഴയാണ് അവിടെ പെയ്തത്.

നിയന്ത്രണം ഏർപ്പെടുത്തിയ സർവീസുകൾ

1. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06601 – മഡഗാവ് ജംഗ്ഷ‌ന്‍ – മംഗളൂരു സെൻട്രൽ സ്പെഷൽ പൂർണമായും റദ്ദാക്കി.

2. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെടാനിരുന്ന 06602 മംഗളൂരു സെൻട്രൽ – മഡഗാവ് ജംഗ്ഷ‌ന്‍ സ്പെഷൽ ഉഡുപ്പി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.

3. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 11098 എറണാകുളം ജംഗ്ഷൻ – പുണെ എക്സ്പ്രസ് ഭട്കൽ സ്റ്റേഷനിൽ പിടിച്ചിടും.

4. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16595 കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ – കാർവാർ എക്സ്പ്രസ് ഷിരൂർ സ്റ്റേഷനിൽ പിടിച്ചിടും.

5. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് സേനാപുര സ്റ്റേഷനിൽ പിടിച്ചിടും.

6. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 12201 ലോക്മാന്യ തിലക് – കൊച്ചുവേളി എക്സ്പ്രസ് അങ്കോള സ്റ്റേഷനിൽ പിടിച്ചിടും.

7. 02/08/2022 (ചൊവ്വാഴ്ച) പുറപ്പെട്ട 16516 കാർവാർ – യശ്വന്ത്പുർ എക്സ്പ്രസ് ഹൊന്നാവർ സ്റ്റേഷനിൽ പിടിച്ചിടും.

8. 01/08/2022 (തിങ്കളാഴ്ച) പുറപ്പെട്ട 20924 ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ് കുംത സ്റ്റേഷനിൽ പിടിച്ചിടും.

English Summary: Landslide, Soil slippage in Konkan Railway, trains regulated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com