കുതിച്ചുയരാനൊരുങ്ങി എസ്എസ്എൽവി; വാണിജ്യ ഉപഗ്രഹ ദൗത്യങ്ങളില്‍ വന്‍മുന്നേറ്റം ലക്ഷ്യം

sslv
എസ്എസ്എല്‍വി
SHARE

ശ്രീഹരിക്കോട്ട∙ ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വിയുടെ പ്രഥമ ദൗത്യം ഞായറാഴ്ച  കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നു രാവിലെ 9.18നാണു ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത ആസാദിസാറ്റ് എന്ന ചെറുഉപഗ്രഹവുമായി എസ്എസ്എല്‍വി. കുതിച്ചുയരുന്നത്. എസ്എസ്എല്‍വി പ്രവര്‍ത്തന സജ്ജമാകുന്നതോടെ  പണം വാങ്ങി ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന വാണിജ്യ ദൗത്യങ്ങളില്‍ വന്‍മുന്നേറ്റമുണ്ടാകുമെന്നാണു ഇസ്റോയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതീക്ഷ.

ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കും ഇതിനോടു ചേര്‍ന്നുനില്‍ക്കുന്ന സണ്‍സിംക്രണൈസ് ഓര്‍ബിറ്റിലേക്കുമുള്ള ഏറ്റവും കുറഞ്ഞ ചെലവിലുള്ള വിക്ഷേപണം ലക്ഷ്യമിട്ടു രൂപകല്‍പന ചെയ്തതാണ് എസ്എസ്എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. 500 കിലോമീറ്റര്‍ പരിധിയില്‍ 500 കിലോ വഹിക്കാനാവുന്ന റോക്കറ്റിന്റെ അന്തിമ പരിശോധനകള്‍ മാസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയായിരുന്നു. ഈമാസം പ്രഥമ വിക്ഷേപണമുണ്ടാകുമെന്ന് പിഎസ്എല്‍വി സി–53യുടെ വിക്ഷേപണ സമയത്തു ഇസ്റോ ചെയര്‍മാന്‍ പറഞ്ഞിരുന്നു.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണു എസ്എസ്എല്‍വി കുതിച്ചുയരുക. തുടര്‍ന്നുള്ള എസ്എസ്എല്‍വി വിക്ഷേപണമെല്ലാം ശ്രീഹരിക്കോട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്സിലേക്കു മാറ്റും. വിക്ഷേപണത്തിനൊരുക്കാന്‍ സമയവും മനുഷ്യ അധ്വാനവും കുറച്ചുമതിയെന്നാണ് എസ്എസ്എല്‍വിയുടെ പ്രത്യേകത. 

English Summary: ISRO to undertake maiden flight of SSLV on August 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}