മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത; മുൻ ബിജെപി നേതാവ് ബാബുൽ സുപ്രിയോയ്ക്ക് മന്ത്രിപദം

Babul Supriyo, Mamata Banerjee (Photo: Twitter, @SuPriyoBabul)
ബാബുൽ സുപ്രിയോ മമതാ ബാനർജിക്കൊപ്പം. (Photo: Twitter, @SuPriyoBabul)
SHARE

കൊൽക്കത്ത ∙ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുൻ ബിജെപി നേതാവ് ബാബുൽ സുപ്രിയോ ഉൾപ്പെടെ ഒന്‍പത് പേർ പുതിയതായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന പാർഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽനിന്ന് നീക്കിയിരുന്നു.

സ്നേഹാശിഷ് ചക്രവർത്തി, പാർഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ, തജ്മുൽ ഹുസൈൻ, സത്യജിത് ബർമാൻ എന്നിവരാണ് ബാബുൽ സുപ്രിയോയെ കൂടാതെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായി ബിർബഹ ഹൻസ്ദയും ബിപ്ലബ് റോയ് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

English Summary: Mamata rejigs Cabinet, Babul Supriyo to take oath as minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA