തിരുവനന്തപുരം∙ പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് തുടങ്ങും. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വെളളിയാഴ്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് പ്രകാരമുളള പ്രവേശനം വെളളിയാഴ്ച രാവിലെ 11 മുതല്‍ തുടങ്ങും. പത്താം തീയതി വൈകിട്ട് അഞ്ചിന് അവസാനിക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും വെളളിയാഴ്ച പ്രസിദ്ധീകരിക്കും.
English Summary: Plus one classes on August 25