ADVERTISEMENT

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയതിനു പിന്നാലെ പ്രൊഫൈൽ ചിത്രം മാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ദേശീയ പതാകയുമായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിൽക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി തന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.

‘ത്രിവർണം ഇന്ത്യയുടെ അഭിമാനമാണ്. അത് എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിലുണ്ട്’ എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ഈ ചിത്രം പങ്കുവച്ചത്. രാഹുലിനു പിന്നാലെ പ്രിയങ്ക ഗാന്ധിയും ത്രിവർണ പതാകയേന്തിയ നെഹ്റുവിനെ പ്രൊഫൈൽ ചിത്രമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ എല്ലാവരും ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീടുകളിലും ദേശീയ പതാകയെന്ന യജ്ഞം ഈ മാസം 13 മുതൽ 15 വരെ സംഘടിപ്പിക്കുമെന്നും ‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

English Summary :Rahul Gandhi's New Profile Photo Day After PM Urged Indians To "Change DP"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com