കോഴിക്കോട്∙ യുവ എഴുത്തുകാരിയുടെ പീഡനപരാതിയില്‍ സാഹിത്യകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസാണിത്.
ആദ്യ കേസിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. 50,000 രൂപയുടെ ആൾജാമ്യവും തുല്യ സംഖ്യയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് അനുവദിച്ചത്.പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും, പട്ടികജാതി–പട്ടികവര്‍ഗ പീഡന നിരോധന നിയമം നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തുകയായിരുന്നു.
English Summary: Rape case against Civic Chandran updates