ADVERTISEMENT

തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിത്താണ വിദ്യാർഥി മരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്. നാട്ടുകാർ കരയ്ക്കെത്തിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർഥികളുടെ ബഹളം കേട്ടാണു നാട്ടുകാർ എത്തിയത്. മരിച്ച കാശിനാഥൻ എംജിഎം സ്കൂളിലെ വിദ്യാർഥിയാണ്.

English Summary: Student drowned to death in temple pond at Thiruvalla

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com