സല്യൂട്ട്, ആ സ്നേഹമനസ്സിന്; ദുരിതാശ്വാസ ക്യാംപിൽ നിറച്ചത് പിറന്നാൾ മധുരം !

Habeebullah with Devu, Birthday Party at Thiruvalla Relief Camp
ഹബീബുല്ലയും ദേവുവും, ദുരിതാശ്വാസ ക്യാംപിലെ പിറന്നാൾ ആഘോഷം.
SHARE

പത്തനംതിട്ട ∙ തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ നിറച്ചത് സ്നേഹമധുരത്തിന്റെ സന്തോഷനിമിഷങ്ങൾ. അശ്വലാൽ, ദേവൂ എന്നീ കുട്ടികളുടെ പിറന്നാളാണ് ക്യാംപിൽ കേക്കു മുറിച്ച് ആഘോഷിച്ചത്. ആ കേക്ക് സമ്മാനിച്ചത് ക്യാംപിൽ കാവൽ ഡ്യൂട്ടിക്കു വന്ന അടൂർ എആർ ക്യാംപിലെ ഹബീബുല്ല എ.ജി. എന്ന സീനിയർ പൊലീസ് ഓഫിസറും.

രാവിലെ അശ്വലാൽ ഹബീബുല്ലയ്ക്ക് മിഠായി നൽകിയതാണ് വലിയ പിറന്നാൾ ആഘോഷത്തിലേക്ക് വഴിതുറന്നത്. എന്തിനാണ് മധുരം നൽകിയതെന്ന ചോദ്യത്തിന് എന്റെ പിറന്നാളാണ് എന്നാണ് അശ്വലാൽ മറുപടി നൽകിയത്. ‘‘കേക്കില്ലേ’’ എന്ന ചോദ്യത്തിന് ‘‘കാശില്ല’’ എന്നായിരുന്നു അശ്വലാലിന്റെ മറുപടി. ഇതോടെയാണ് കളർഫുൾ ജന്മദിനാഘോഷത്തിന് ഹബീബുല്ലയുടെ നേതൃത്വത്തിൽ ക്യാംപ് ഒരുങ്ങിയത്.

അശ്വലാലിന് കേക്കു വാങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ക്യാംപിലെ കോ–ഓർഡിനേറ്റർ മറ്റൊരു വിവരം പറഞ്ഞത്. തലേനാൾ ക്യാംപിലെ ദേവൂ എന്ന കുട്ടിയുടെയും പിറന്നാളായിരുന്നു. പിന്നെ, ഒട്ടും അമാന്തിച്ചില്ല പിറന്നാൾ ദിനമായിരുന്ന ദേവുവിനും കിട്ടി മനോഹരമായ ഒരു കേക്ക്. ഇതു വാങ്ങാനുള്ള കാശും ഹബീബുല്ലയുടെ വക. ദുരിതപെയ്ത്തിനിടയിലും ക്യാംപിലുള്ളവർ സന്തോഷത്തോടെ കേക്കുകൾ മുറിച്ചു, തമ്മിൽ പങ്കിട്ടു, ദുരിതാശ്വാസ ക്യാംപിലെ നിറമുള്ള ഒരു ഓർമ.

English Summary: A beautiful birthday celebration at thirualla relief camp sponsored by a police officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA