ADVERTISEMENT

കൽപ്പറ്റ∙ വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍വച്ച് ടിപ്പറിന്റെ കാരിയര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് സ്വദേശി നാലുകണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടം. ഉള്ളിലെ വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. 

തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേറ്റു. ജബ്ബാറിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു വരികയാണ്.

English Summary : Driver died by electric shock while lifting tipper carier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com