കൊച്ചി∙ ഗൾഫ് രാജ്യങ്ങളിൽനിന്നു പുറപ്പെട്ടു കോഴിക്കോട് ഇറങ്ങേണ്ട അഞ്ചു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്നു കൊച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഒരെണ്ണം ഒഴികെ ബാക്കി വിമാനങ്ങൾ തിരികെ വന്നു കരിപ്പൂരിൽ തന്നെ ലാൻഡ് ചെയ്തു.
ഷാർജ, അബുദബി എയർ അറേബ്യ, ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് എന്നിവയാണ് രാവിലെ വഴി തിരിച്ചു വിട്ടത്. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നു ഖത്തർ എയർവേസ് ഒഴികെയുള്ള വിമാനങ്ങൾ കോഴിക്കോട്ടേക്കു തന്നെ തിരിച്ചു വിടുകയായിരുന്നു.
English Summary : 5 flights from Middle east bound for CCJ Airport diverted to COK due to bad weather