ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിലെ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കുൽദീപിനും ഭാര്യയും മുൻ എംഎൽഎയുമായിരുന്ന രേണുകയ്ക്കും പാർട്ടി അംഗത്വം നൽകി. ഇത് രണ്ടാം തവണയാണ് കുൽദീപ് കോൺഗ്രസ് വിടുന്നത്.

ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭജൻലാലിന്റെ മകനാണ് കുൽദീപ്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി അജയ് മാക്കന്റെ തോൽവിക്കു കാരണമായത് കുൽദീപ് ബിജെപി സ്വതന്ത്രനു വോട്ടു മറിച്ചതായിരുന്നു. തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.

ഇതിനു പിന്നാലെ കുൽദീപ് കഴിഞ്ഞ ദിവസം എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡയുമായുളള തർക്കമാണ് കുൽദീപ് രണ്ടാം തവണയും കോൺഗ്രസ് വിടാൻ കാരണം. 

English Summary: Former Haryana Congress leader Kuldeep Bishnoi, wife Renuka join BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com